Tuesday, November 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ ഉദ്ഘാടനം 23ന്

by Punnyabhumi Desk
Jul 5, 2018, 12:32 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എസ്. എസ്. എല്‍. സി മുതല്‍ എന്‍ജിനിയറിംഗ് ബിരുദം വരെയുള്ളവര്‍ക്ക് നിര്‍മാണ മേഖലയില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് കൊല്ലം ചവറയില്‍ തുടങ്ങുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒമ്പത് ഏക്കറിലാണ് കാമ്പസ്. 32 ആധുനിക ക്ളാസ് മുറികളും മൂന്ന് വര്‍ക്ക്ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് കോഴ്സുകള്‍ നടത്തുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് ലഭ്യമാക്കും.

പത്താം ക്ളാസ് പാസായവര്‍ക്ക് ടെക്നിക്കല്‍ ലെവല്‍ കോഴ്സുകളും പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് സൂപ്പര്‍വൈസര്‍ ലെവല്‍ കോഴ്സുകളും ബിരുദം, ബിടെക് യോഗ്യതയുള്ളവര്‍ക്ക് മാനേജീരിയല്‍ ലെവല്‍ കോഴ്സുകളും ഐ. ഐ. ഐ. സി നടത്തും. ആകെ 38 കോഴ്സുകളാണ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ഏഴു കോഴ്സുകളുണ്ടാവും.

ആറ് മാസത്തെ പെയിന്റിംഗ് ആന്റ് ഫിനിഷിംഗ് വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് 30,000 രൂപയും ജി. എസ്. ടിയുമാണ്  ഫീസ്. പെയിന്റിംഗില്‍ മുന്‍പരിചയം അഭികാമ്യമാണ്. പത്താം ക്ളാസ് പാസായിരിക്കണം. ബാര്‍ ബെന്‍ഡിംഗ് ആന്റ് സ്റ്റീല്‍ ഫിക്സിംഗ് കോഴ്സിനും എസ്.എസ്.എല്‍.സിയാണ് യോഗ്യത. മൂന്നു മാസത്തെ കോഴ്സിന് 20,000 രൂപയും ജി.എസ്.ടിയുമാണ് യോഗ്യത. ഹൗസ് കീപ്പിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് മൂന്നു മാസമാണ് കാലയളവ്. 20,000 രൂപയും ജി. എസ്. ടിയുമാണ് ഫീസ്.

പ്ലംബിംഗ് എന്‍ജിനിയറിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസമാണ് കാലയളവ്. ഡിപ്ലോമ/ഐ. ടി. ഐയാണ് യോഗ്യത. 30,000 രൂപയും ജി. എസ്. ടിയുമാണ് ഫീസ്. പ്ലംബിംഗില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടാവണം. പി. ജി. ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ചര്‍, പി. ജി. ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് കോഴ്സുകള്‍ക്ക് ബിടെക് സിവില്‍ എന്‍ജിനിയറിംഗ്, ബിആര്‍ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലയളവ്. ഒരു ലക്ഷം രൂപയും ജി.എസ്.ടിയുമാണ് യോഗ്യത.  എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാജ്വേറ്റ്ഷിപ്പ് പ്രോഗ്രാമിന് ബിടെക് സിവില്‍ എന്‍ജിനിയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നു മാസത്തെ കോഴ്സിന് 75,000 രൂപയും ജി. എസ്. ടിയുമാണ് ഫീസ്. www.iiic.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. 500 രൂപയാണ് അപേക്ഷാ ഫീസ്. ആഗസ്റ്റ് ആദ്യ വാരം ക്ലാസുകള്‍ ആരംഭിക്കും. ജൂലായ് 20 വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് 8078980000.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ഡോ.എസ്.സരോജം നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

പുതിയ വാർത്തകൾ

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies