ബാങ്കോക്ക്: വടക്കന്‍ തായ്ലന്‍ഡിലെ ലുവാംഗ് ഗുഹാ സമുച്ചയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു. മുങ്ങല്‍ വിദഗ്ധന്‍ സമന്‍ കുനാനാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതായതോടെ സമന്‍ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി.
ഗുഹയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിച്ചുവരികയാണ്. ഫുട്‌ബോള്‍ സംഘത്തിലെ 12 അംഗങ്ങളും കോച്ചും ജൂണ്‍ 23നാണ് ഗുഹയില്‍ കുടുങ്ങിയത്. കുട്ടികള്‍ 11നും 16നും ഇടയില്‍ പ്രായമുള്ളവരാണ്. കോച്ചിന് 25 വയസുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ റിപ്പോര്‍ട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. ഗുഹയില്‍ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോള്‍ ജലനിരപ്പ് 40 ശതമാനത്തോളം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. മഴ പെയ്താല്‍ വീണ്ടും ഗുഹയില്‍ ജലനിരപ്പ് ഉയരും. ശനിയാഴ്ചയ്ക്കുശേഷം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനം. ഗുഹാമുഖത്തുനിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം ഉള്ളിലേക്ക് നടന്നെത്താന്‍ ഇപ്പോള്‍ കഴിയും. പ്രവേശനകവാടത്തില്‍നിന്ന് നാലു കിലോമീറ്റര്‍ ഉള്ളിലാണ് കുട്ടികളുള്ളത്. മെഡിക്കല്‍ സംഘവും കൗണ്‍സിലര്‍മാരും മുങ്ങല്‍ വിദഗ്ധരും കുട്ടികള്‍ക്കൊപ്പമുണ്ട്. മഴ പെയ്യാതിരുന്നാല്‍ കുട്ടികള്‍ക്ക് നടന്നുതന്നെ പുറത്തെത്താന്‍ കഴിയുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. അതോടൊപ്പംതന്നെ നീന്തല്‍ പരിശീലനം നല്‍കുട്ടികളെ പുറത്തെത്തിക്കാനുള്ള പദ്ധതിയും നടപ്പാക്കിവരുകയാണ്.
Discussion about this post