ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 133 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.
ബലൂചിസ്താനിലെ മസ്തുങ് ജില്ലയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ബലൂച് അവാമി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗസ്ഥലത്താണ് സ്ഫോടനം നടന്നത്. മസ്തുങ്ങിലെ ബി.എ.പി. സ്ഥാനാര്‍ഥി നവാബ്‌സാദാ സിറാജ് റായ്‌സാനിയും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത.
Discussion about this post