യുണൈറ്റഡ് നേഷന്‍സ്: കേരളത്തിലെ പ്രളയക്കെടുതി നിരീക്ഷിച്ചു വരികയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറികാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ 100 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോഴത്തേതെന്നും പ്രളയത്തില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഖം രേഖപ്പെടുത്തുന്നതായും സ്റ്റീഫന്‍ ഡുജാറിക് കൂട്ടിച്ചേര്‍ത്തു. അതേസമയം, സഹായത്തിനായി ഇന്ത്യ ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും സ്റ്റീഫന്‍ ഡുജാറിക് വ്യക്തമാക്കി.
Discussion about this post