വാഷിങ്ടണ്‍: നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റായിരിക്കുമെന്ന് കരുതുന്ന ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു. യു.എസിലെ കരോലൈനയുടെ വടക്കുകിഴക്കന്‍ തീരങ്ങള്‍, വിര്‍ജീനിയ എന്നിവിടങ്ങളിലുള്ള ആള്‍ക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്ന നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ തീരംതൊടുമെന്നാണ് കാലാവസ്ഥാവിഭാഗത്തിന്റെ അറിയിപ്പില്‍ പറയുന്നുത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള ഫ്‌ളോറന്‍സിനെ കാറ്റഗറി നാലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചുഴലിക്കാറ്റനെത്തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന ഒട്ടേറെ പ്രചാരണപരിപാടികള്‍ റദ്ദാക്കി. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും അമേരിക്കന്‍ ജനതയുടെ സുരക്ഷയാണ്മെ മുഖ്യമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post