ന്യൂഡല്‍ഹി: അയോദ്ധ്യകേസ് വിശാല ബഞ്ചിന് വിടാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് നിണായക തീരുമാനമെടുത്തത്. ഫറൂഖി കേസിന്റെ നിരീക്ഷണങ്ങള്‍ ഇതിനെ ബാധിക്കില്ലെന്നും കോടതി പറഞ്ഞു. 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് രാമജന്മഭൂമി, ക്ഷേത്ര നിര്‍മാണത്തിനും, നിര്‍മോഹി അഖാഡക്കും, സുന്നി വഖഫ് ബോര്‍ഡിനുമാണ് തുല്യമായി അലഹബാദ് ഹൈക്കോടതി വീതിച്ച് നല്‍കിയത്.
കേസ് 2019 ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കണമെന്നുമുള്ള സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.












