ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യന്‍ ദ്വീപായ സുലവേസിയിലുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും വന്‍ നാശനഷ്ടം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇതിനെത്തുടര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരവധി വീടുകള് ഒലിച്ചുപോയി.
മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലു, ചെറുനഗരം ഡോംഗല എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒട്ടേറെ കുടുംബങ്ങളെ കാണാതായിട്ടുണ്ട്. പാലുവിലെ വിമാനത്താവളം 24 താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വൈദ്യുതി, വാര്‍ത്താസംവിധാനങ്ങള് തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
Discussion about this post