റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ അടുത്ത മാസംമുതല്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് സൗദി അറേബ്യ ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. എണ്ണ വില വില ബാരലിന് 80 ഡോളര്‍ കടന്നു. 2015-ന് ശേഷം ആദ്യമായാണ് വില 80 ഡോളറിന് മുകളിലെത്തുന്നത്. എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യംകൂടി കണക്കിലെടുത്താണ് ഉത്പാദനം വര്‍ധിപ്പിക്കാനുള്ള തീരുമാനം.
Discussion about this post