വാഷിങ്ടന്‍: ‘കാറ്റഗറി 4’ വിഭാഗത്തില്‍പ്പെട്ട ‘മൈക്കിള്‍’ ചുഴലിക്കൊടുങ്കാറ്റ് യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് അടുത്തതോടെ മുന്‍കരുതല്‍ ശക്തമാക്കി. മൂന്നു തീര സംസ്ഥാനങ്ങളില്‍ യുഎസ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കൊടുങ്കാറ്റ് വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് അടുത്തതോടെ തീരമേഖലകളില്‍ പേമാരി തുടങ്ങിയിട്ടുണ്ട്.
മുന്‍കരുതലെന്നനിലയില്‍ പാന്‍ഹാന്‍ഡിലിലെ ആറു വിമാനത്താവളങ്ങള്‍ അടച്ചു. ഫ്‌ലോറിഡയിലെ പാന്‍ഹാന്‍ഡിലിലും തെക്കന്‍ അലബാമയിലും ജോര്‍ജിയയിലുമായി 38 ലക്ഷം പേര്‍ക്ക് അതീവജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 21 ലക്ഷം പേരോടു ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post