ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ബീഗം ഖാലിദ സിയയ്ക്ക് ഏഴു വര്‍ഷത്തെ തടവു ശിക്ഷ കൂടി ലഭിച്ചു. ഒന്നരക്കോടി രൂപ തിരിമറി നടത്തിയ കേസില്‍ അവര്‍ ഫെബ്രുവരി മുതല്‍ അഞ്ചു വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏകദേശം രണ്ടു കോടി എഴുപത്തിരണ്ടു ലക്ഷത്തോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് ഖാലിദയ്‌ക്കെതിരെയുള്ള ആരോപണം.
Discussion about this post