തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പോരാട്ടത്തിനായി ഇരുടീമുകളും തിരുവനന്തപുരത്ത് എത്തി. കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം നടക്കുക.
ഉച്ചയ്ക്ക് 1.30 ഓടെ ജെറ്റ് എയര്‍വേസിന്റെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലെത്തിയ ഇരു ടീം അംഗങ്ങളും കോവളത്തെ ലീല ഹോട്ടലിലേക്ക് പോയി. ഇന്ന് വിശ്രമ ദിനമായതിനാല്‍ ടീമുകള്‍ക്ക് പരിശീലനമില്ല. ബുധനാഴ്ച രാവിലെ 9.15 മുതല്‍ ടീമുകള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.












