Saturday, August 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കിനി സുരക്ഷിത ഭവനങ്ങള്‍

by Punnyabhumi Desk
Nov 1, 2018, 02:29 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ കടലോരത്തെ മേഖലയിലെ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇനി സുരക്ഷിതവും സൗകര്യപ്രദവുമായ താമസസമുച്ചയത്തിലേക്ക്. തിരുവനന്തപുരം ജില്ലയിലെ പുനരധിവാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന നാലു മത്സ്യഗ്രാമങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സുരക്ഷിതമേഖലയില്‍ ‘പ്രതീക്ഷ’ എന്ന പേരില്‍ ഫ്ളാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. 2017 ജനുവരിയില്‍ മുഖ്യമന്ത്രിയാണ് സമുച്ചയത്തിന് തറക്കല്ലിട്ടത്.

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വേണ്ടിയാണ് മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പില്‍നിന്ന് ലഭിച്ച മൂന്നര ഏക്കര്‍ സ്ഥലത്ത് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്. എട്ടു ഫ്ളാറ്റുകള്‍ അടങ്ങുന്ന 24 ഇരുനില ബ്ളോക്കുകളായാണ് സമുച്ചയം ഒരുക്കിയിരിക്കുന്നത്.

540 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓരോ വ്യക്തിഗത ഫ്ളാറ്റിലും ഒരു ഹാള്‍, രണ്ടു കിടപ്പുമുറികള്‍, അടുക്കള, ടോയ്ലറ്റ് എന്നിവയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇതോടൊപ്പം ഫ്ളാറ്റ് സമുച്ചയത്തില്‍ 2.25 കോടി രൂപ അടങ്കലില്‍ ചുറ്റുമതില്‍, തറയോട് പാകല്‍, ഡ്രെയിനേജ് സംവിധാനം, പമ്പ് ഹൗസ് നിര്‍മാണം, സ്വീവേജ് ടാങ്ക് നിര്‍മാണം എന്നിവ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന പൂര്‍ത്തിയാക്കിയിട്ടുണ്ട്. സമുച്ചയത്തോടനുബന്ധിച്ച് തൊഴില്‍ പരിശീലന ഹാളും ആരംഭിക്കുന്നുണ്ട്.

ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന തീരദേശവികസ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് 17.937 കോടി രൂപ അടങ്കല്‍ വരുന്ന കെട്ടിട സമുച്ചയം നിര്‍മിച്ചത്.

ഭവന സമുച്ചയത്തിനൊപ്പം കമ്യൂണിറ്റി ഹാളിന്റെയും തീരമാവേലി സ്റ്റോര്‍ കെട്ടിടത്തിന്റെയും അങ്കണവാടി കെട്ടിടത്തിന്റെയും തറക്കല്ലിടലും ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നടന്നു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies