Thursday, July 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 29-ന്

by Punnyabhumi Desk
Nov 3, 2018, 04:44 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നവംബര്‍ 29-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ 27 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകളിലും, പത്തനംതിട്ട ജില്ലയിലെ രണ്ട്, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലുമാണ് നവംബര്‍ 29-ന് ഉപതിരഞ്ഞെടുപ്പ്.

മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 5-ന് പുറപ്പെടുവിക്കും, നാമനിര്‍ദ്ദേശ പത്രിക 12 വരെ സമര്‍പ്പിക്കാം. സൂക്ഷമപരിശോധന 13-ന് നടക്കും.സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസം 15 ആണ്. വോട്ടെടുപ്പ് നവംബര്‍ 29-ന് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5-ന് അവസാനിക്കും. വോട്ടെണ്ണല്‍ 30-ന് രാവിലെ 10-ന് നടക്കും.

തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷന്‍ വാര്‍ഡായ കിണവൂര്‍, അതിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ നെല്ലിമൂട്, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ പാലച്ചകോണം, കൊല്ലത്ത് വിളക്കുടി ഗ്രാമ പഞ്ചായത്തിലെ കുന്നിക്കോട് വടക്ക്, പത്തനംതിട്ട ജില്ലയില്‍ പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട്, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി, ആലപ്പുഴയില്‍ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ കരുമാടി പടിഞ്ഞാറ്, പുന്നപ്ര തെക്കിലെ പവര്‍ഹൗസ്, തകഴിയിലെ വേഴപ്രം, കുന്നുമ്മ, കാവാലം ഗ്രാമ പഞ്ചായത്തിലെ വടക്കന്‍ വെളിയനാട്, കോട്ടയം രാമപുരത്തെ അമനകര, ഇടുക്കി അടിമാലിയിലെ തലമാലി, കൂടയത്തൂരിലെ കൈപ്പ, കൊന്നത്തടിയിലെ മുനിയറ, എറണാകുളത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ മാരാംകുളങ്ങര, വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ മടപ്ലാത്തുരുത്ത് കിഴക്ക്, കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ചെറിയപിള്ളി, എളങ്കുന്നപ്പുഴയിലെ പഞ്ചായത്ത് വാര്‍ഡ്, പറവൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ വാവക്കാട്, തൃശൂര്‍ കടവല്ലൂരിലെ കോടത്തുംകുണ്ട്, ചേലക്കരയിലെ വെങ്ങാനെല്ലൂര്‍ കിഴക്കുമുറി, വള്ളത്തോള്‍ നഗറിലെ യത്തീംഖാന, പറപ്പൂക്കരയിലെ പറപ്പൂക്കര പള്ളം, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബംഗ്ലാവ്, പാലക്കാട് പുതുപ്പരിയാരത്തെ കൊളക്കണ്ടാംപറ്റ, തൃത്താല ബ്ലോക്കിലെ കോതച്ചിറ, മലപ്പുറത്തെ അമരമ്പലത്തെ ഉപ്പുവള്ളി, വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മീമ്പാറ, വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേല്‍മുറി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി, കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി, വയനാട് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ കരുവള്ളിക്കുന്ന്, കണ്ണൂര്‍ നടുവില്‍ ഗ്രാമ പഞ്ചായത്തിലെ അറയക്ക്ല്‍ താഴെ, ന്യൂമാഹിയിലെ ചാവേക്കുന്ന്, പന്ന്യന്നൂരിലെ കോട്ടക്കുന്ന്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വന്‍കുളത്ത് വയല്‍, കാസര്‍ഗോഡ് ബേഡഡുക്കയിലെ ബീമ്പുങ്കാല്‍, കയ്യൂര്‍ ചീമേനിയിലെ ചെറിയാക്കര എന്നീ വാര്‍ഡുകളിലാണ് നവംബര്‍ 29-ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies