Saturday, August 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

by Punnyabhumi Desk
Nov 13, 2018, 12:25 pm IST
in മറ്റുവാര്‍ത്തകള്‍

sabarimala-sliderഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. റിട്ട് ഹര്‍ജികള്‍ രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് തുറന്നകോടതിയില്‍ പരിഗണിക്കും. പുനപരിശോധനാ ഹര്‍ജികള്‍ വൈകിട്ട് മൂന്നുമണിക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് പരിഗണിക്കുക.

യുവതീപ്രവേശന വിധിയെചോദ്യം ചെയ്ത് നാല് റിട്ട് ഹര്‍ജികളും നാല്‍പ്പത്തിഒന്‍പത് പുനപരിശോധനാഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ വിശ്വഹിന്ദുപരിഷത്ത് അടക്കം സമര്‍പ്പിച്ച നാല് റിട്ട് ഹര്‍ജികള്‍ രാവിലെ തുറന്നകോടതിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ സജ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.

വിധി പ്രസ്താവനാ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഒന്നുകില്‍ മുഴുവന്‍ റിട്ട് ഹര്‍ജികളും കോടതി തള്ളും. അല്ലെങ്കില്‍ ഹര്‍ജികളിലെ എതിര്‍കക്ഷികളായ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കും. അഞ്ചംഗ ബഞ്ചിന്റെ വിധി നിലവിലുള്ളതിനാല്‍ ഒരുപക്ഷെ വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടേക്കും. ഇതിനുപുറമെ പുനപരിശോധനഹര്‍ജികള്‍ക്കൊപ്പമോ അല്ലെങ്കില്‍ അതിന് ശേഷമോ പരിഗണിക്കുന്നതിനായി മാറ്റിവെച്ചേക്കാം.

എന്‍എസ്എസ്, തന്ത്രി എന്നിവരടക്കം 49 പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതി അടക്കം അഞ്ച് സംഘപരിവാര്‍ സംഘടനകളുമുണ്ട്.

ഹര്‍ജികള്‍ വൈകീട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറില്‍ പരിഗണിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കോ അഭിഭാഷകര്‍ക്കോ ഹര്‍ജി പരിഗണിക്കവെ ചേംബറില്‍ പ്രവേശനമില്ല.

ഇതില്‍ വിധി പ്രസ്താവനാ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഒന്നുകില്‍ സെപ്റ്റംബര്‍ 28ന് പുറപ്പെടുവിച്ച വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹര്‍ജികള്‍ മുഴുവന്‍ തള്ളും. അല്ലെങ്കില്‍ തുറന്ന കോടതിയില്‍ ഹര്‍ജികള്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കും.

പുനസംഘടിപ്പിച്ച ബഞ്ചില്‍ ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.എന്‍.ഖാന്‍വില്‍ക്കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് മറ്റംഗങ്ങള്‍. ഇതില്‍ ഇന്ദുമല്‍ഹോത്ര ഒഴികെ ബാക്കി എല്ലാവരും യുവതീപ്രവേശനത്തെ അനുകൂലിച്ച് വിധിയെഴുതിയവരാണ്.

വിരമിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം ബഞ്ചിലെത്തിയ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാടും ഇന്നറിയാം.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies