Thursday, May 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് പമ്പയിലും സന്നിധാനത്തും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം – നിയമസഭാ സമിതി

by Punnyabhumi Desk
Nov 13, 2018, 05:45 pm IST
in മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പമ്പയിലും സന്നിധാനത്തും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സി.കെ.നാണു എംഎല്‍എ അധ്യക്ഷനായുള്ള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി നിര്‍ദേശം നല്‍കി. തീര്‍ഥാടനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച തെളിവെടുപ്പിനായി പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മുമ്പെങ്ങും അഭിമുഖീകരിച്ചിട്ടില്ലാത്ത സവിശേഷമായ സാഹചര്യമാണ് പ്രളയത്തെതുടര്‍ന്ന് പമ്പയിലുണ്ടായിട്ടുള്ളത്. ടോയ്ലറ്റ് കോംപ്ലക്സുകള്‍ തകരുകയും അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാവുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് വിവിധ വകുപ്പുകള്‍ ശ്രദ്ധിക്കണം. കാനന പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാരായ തീര്‍ഥാടകര്‍ക്ക് സഹായം ആവശ്യമായി വന്നാല്‍ വോളണ്ടിയര്‍മാരുടെ സേവനം ദേവസ്വം ബോര്‍ഡ് ലഭ്യമാക്കണം.

പമ്പയിലെയും സന്നിധാനത്തെയും ടോയ്ലറ്റ് ബ്ലോക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി യൂറോപ്യന്‍ ക്ലോസറ്റുകള്‍ ഉള്ള ടോയ്ലറ്റുകള്‍ റിസര്‍വ് ചെയ്യുമെന്നും കുളിക്കടവുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റാമ്പുകള്‍ സ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ സമിതിയെ അറിയിച്ചു. വടശേരിക്കര, ചിറ്റാര്‍, പെരുനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഇടത്താവളങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ടോയ്ലറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മല കയറുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകുന്ന മുതിര്‍ന്ന പൗരന്മാരായ തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ ഡോളി സേവനം ലഭ്യമാക്കുന്നതിന് ബന്ധപ്പെടാവുന്ന നമ്പരുകള്‍ പമ്പയിലെത്തുമ്പോള്‍ തന്നെ ലഭ്യമാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ ഇല്ലാത്ത ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി 20 ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഇലവുങ്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ്സോണിലൂടെ ആവശ്യമുള്ള പക്ഷം തീര്‍ഥാടന പാതകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സേവനം ലഭ്യമാക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. പമ്പ-സന്നിധാനം പാതയില്‍ ചൂടുവെള്ളവും സാധാരണവെള്ളവും തണുത്തവെള്ളവും ഒരേ കിയോസ്‌കിലൂടെ ലഭിക്കുന്ന 12 കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies