Monday, January 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

എച്ച് 1 എന്‍ 1 പനിക്കെതിരെ കരുതല്‍ വേണം

by Punnyabhumi Desk
Nov 22, 2018, 12:23 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനവ്യാപകമായി എച്ച് 1 എന്‍ 1 പനിക്കെതിരെയുള്ള ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും കൃത്യമായ ചികിത്സാ മാര്‍ഗ്ഗ രേഖകള്‍ (എ.ബി. സി ഗൈഡ് ലൈന്‍) ഡോക്ടര്‍മാര്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയും ലഭ്യമാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, വിറയല്‍, ക്ഷീണം തുടങ്ങിയവയാണ് എച്ച് 1 എന്‍ 1 പനിയുടെ ലക്ഷണങ്ങള്‍. ചിലരില്‍ ശ്വാസതടസ്സവും കാണാറുണ്ട്. സാധാരണ സമയത്തില്‍ പനി കുറയുന്നില്ലെങ്കിലോ ക്രമാതീതമായി അസുഖം കൂടുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടണം.
ഒസര്‍ട്ടാമീവിര്‍ എന്ന മരുന്ന് ഫലഫ്രദമാണ്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം കഴിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും, കാരുണ്യ ഫാര്‍മസികളിലും മരുന്ന് ലഭിക്കും.

ഗര്‍ഭിണികളില്‍ ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കണ്ട് പ്രതിരോധ മരുന്ന് കഴിക്കണം.പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കരള്‍, വൃക്കരോഗം മുതലായ ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണു വായുവില്‍ കലരുകയും രോഗം പടരുകയും ചെയ്യും. അതിനാല്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവ്വല്‍ കൊണ്ട് മൂക്കും വായും മൂടുവാന്‍ ശ്രദ്ധിക്കണം.

ജലദോഷപ്പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളപ്പോള്‍ സ്‌കൂള്‍, കോളേജ്, ജോലി സ്ഥലം, പൊതുസ്ഥലം എന്നിവിടങ്ങളില്‍ പോകാതെ വീട്ടില്‍ വിശ്രമിക്കാന്‍ ശ്രദ്ധിക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഇടവിട്ട് ചൂടുള്ള പാനീയങ്ങളും, പോഷകാഹാരങ്ങളും കഴിക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും വേണം. യാത്ര ചെയ്യുമ്പോഴും പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും ആള്‍ക്കൂട്ടത്തില്‍ പോകേണ്ടി വരുമ്പോഴും രോഗം പകരാതിരിക്കാന്‍ മുന്‍കരുതലെടുക്കണം.

സ്‌കൂള്‍, കോളേജ്, അംഗനവാടി എന്നിവിടങ്ങളിലും എച്ച്1 എന്‍1 രോഗം പകരാതിരിക്കുന്നതിന് കുട്ടികളില്‍ നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് അധ്യാപകരും അംഗനവാടി പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

കെ.പി ചിത്രഭാനു നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മധുസൂദനന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

കോഴിക്കോട് ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ഹിന്ദു കുടുംബ സമീക്ഷ വയനാട് മാനന്തവാടി ശ്രീ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്നു

കണ്ണൂരില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ഹിന്ദു കുടുംബ സമീക്ഷയ്ക്ക് കാസര്‍ഗോഡ് ഭക്തിനിര്‍ഭരമായ തുടക്കം

ശബരിമല യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതെന്ന് ജി.സുകുമാരന്‍ നായര്‍

അനന്തപുരിയുടെ മേയറായി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

കെ.പി ചിത്രഭാനു നിര്യാതനായി

ഹിന്ദു കുടുംബ സമീക്ഷ: തിരുവനന്തപുരം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies