തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദ് ചെയ്തതായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി. പി. ദാസന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വോളിബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച ചാമ്പ്യന്‍ഷിപ്പ് അനുവദിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തയ്യാറല്ലെന്നും അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന ചട്ടലംഘനമാണ് തീരുമാനത്തിന് കാരണമെന്നും പ്രസിഡന്റ് അറിയിച്ചു.












