Tuesday, September 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കായികം

ട്രിവാന്‍ഡ്രം മാരത്തോണിന് ആവേശകരമായ സമാപനം, ഫുള്‍മാരത്തോണില്‍ മുനിയപ്പന്‍ ഒന്നാമത്

by Punnyabhumi Desk
Dec 3, 2018, 05:01 pm IST
in കായികം

 

തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണത്തിന് ധനസമാഹരണത്തിനായി സംഘടിപ്പിച്ച സ്പോര്‍ട്സ് കേരള ട്രിവാന്‍ഡ്രം മാരത്തോണിന് ആവേശകരമായ പ്രതികരണം. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ തിരുവനന്തപുരം നഗരവീഥികള്‍ നിറഞ്ഞൊഴുകിയ മാരത്തോണിന് ഞായറാഴ്ച 11 ഓടെ മാനവീയം വീഥിയില്‍ സമാപനമായി. 42.19 കിലോമീറ്റര്‍ ഫുള്‍ മാരത്തോണ്‍ പുരുഷവിഭാഗത്തില്‍ എം. മുനിയപ്പന്‍ ഒന്നാംസ്ഥാനം നേടി. രണ്ടുമണിക്കൂര്‍ 45 മിനിറ്റ് 45 സെക്കന്റ് സമയം കൊണ്ടാണ് സേലം എടപ്പാടി സ്വദേശി മുനിയപ്പന്‍ ഫുള്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയത്.

ഫുള്‍ മാരത്തോണില്‍ ഹര്‍മന്‍ ബിഷ്ണോയ് രണ്ടാം സ്ഥാനവും വിനോദ്കുമാര്‍ മൂന്നാംസ്ഥാനവും നേടി. 21.09 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍ പുരുഷവിഭാഗത്തില്‍ രാഹുല്‍ കമല്‍ ഒന്നാമതും അഭിലാഷ് ആര്‍ രണ്ടാമതും രാംകുമാര്‍ സി. മൂന്നാംസ്ഥാനവും നേടി.

ഹാഫ് മാരത്തോണ്‍ വനിതാവിഭാഗത്തില്‍ കലൈസെല്‍വി ഒന്നാമതെത്തി. രശ്മി രണ്ടാമതും സോയാ സിയാ മൂന്നാമതുമെത്തി. 10 കിലോമീറ്റര്‍ റണ്ണില്‍ വനിതാ വിഭാഗത്തില്‍ പ്രീതാ സുജീതാ വാര്യര്‍, അംബികാ രാമചന്ദ്രന്‍, ടാനിയ ലിസ് പ്രദീപ് എന്നിവര്‍ യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങള്‍ നേടി. പുരുഷവിഭാഗത്തില്‍ റോള്‍ നമ്പര്‍: 10534 ഉം അഭിനന്ദ് സുന്ദരേശനും ആദ്യ സ്ഥാനം നേടി. അപ്പളനായിഡു, ശിവപ്രസാദ് കെ. എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഫുള്‍ മാരത്തോണില്‍ വിജയികളാകുന്നവര്‍ക്ക് ഒരുലക്ഷം രൂപയും, ഹാഫ് മാരത്തോണില്‍ വിജയിക്കുന്നവര്‍ക്ക് 50,000 രൂപയും, 10 കിലോമീറ്റര്‍ റണ്ണില്‍ വിജയിക്കുന്നവര്‍ക്ക് 20,000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്.

വിജയികള്‍ക്കുള്ള സമ്മാനദാനം വ്യവസായ-കായികമന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. സ്പോര്‍ട്സ് കേരള ട്രിവാന്‍ഡ്രം മാരത്തോണ്‍ ദേശീയശ്രദ്ധ നേടിയതായി അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ഷവും നവംബറില്‍ എല്ലാ ജില്ലകളിലും മാരത്തോണ്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ‘റണ്‍ ഫോര്‍ റീ ബിള്‍ഡ് കേരള’ എന്നതാണ് 2018ലെ മാരത്തോണിന്റെ മുദ്രാവാക്യം. ഈവര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിനാണ് രജിസ്‌ട്രേഷന്‍ ഫീസ് ഉപയോഗിക്കുക. കേരള പുനര്‍നിര്‍മാണം എന്ന ലക്ഷ്യത്തിനായി മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് കായിക-യുവജനകാര്യവകുപ്പ് ഈ സംരംഭം നടപ്പാക്കിയത്. ചടങ്ങില്‍ കായികവകുപ്പ് സെക്രട്ടറി ഡോ. എ. ജയതിലക്, കായിക-യുവജനകാര്യ ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കായികം

ഐപിഎല്‍ ട്വന്റി-20: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി

കായികം

ലോക ചെസ്: ഗുകേഷ് ജേതാവ്

കായികം

ഫുട്‌ബോള്‍ ചരിത്രത്തിന് പുതിയ അധ്യായം കുറിച്ച് അര്‍ജന്റീന

Discussion about this post

പുതിയ വാർത്തകൾ

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies