തിരുവനന്തപുരം: തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു. കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ബസിന്റെ മുന്‍ ഭാഗത്താണ് തീപിടിച്ചത്. തീ ഉടന്‍ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












