Sunday, January 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

by Punnyabhumi Desk
Dec 14, 2018, 11:22 am IST
in മറ്റുവാര്‍ത്തകള്‍

supremeദില്ലി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നതായ ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. റഫാല്‍ ജെറ്റ് വിമാനത്തിന്റെട കാര്യക്ഷമതയില്‍ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.

അഭിഭാഷകരായ എംഎല്‍ ശര്‍മ്മ, വിനീത ധന്‍ഡെ, പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് എന്നിവരാണ് റഫാല്‍ ഇടപാടില്‍ അന്വഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഫ്രഞ്ച് കമ്പനിയായ ഡാസോയില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലും ഓഫ്‌സൈറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.

എന്നാല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനായി വിമാനനിര്‍മാതാക്കളായ ദസോള്‍ട്ട് ഇന്ത്യന്‍ പങ്കാളികളെ തീരുമാനിച്ചതില്‍ ഒരു തെറ്റും കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു. കരാറിന്റെ നടപടിക്രമങ്ങളിലും റഫാല്‍ യുദ്ധവിമാനങ്ങളുടെ വിലയിലും സര്‍ക്കാര്‍ തീരുമാനമെടുത്ത രീതിയിലും ക്രമക്കേടുകളില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. സര്‍ക്കാര്‍ എടുക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി ആവശ്യപ്രകാരം റഫാല്‍ ഇടപാടിലെ നടപടിക്രമങ്ങളും വിലവിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ നല്‍കിയിരുന്നു. ആദ്യം വിമാനത്തിന്റവ വിലയും കരാറിന്റെ വിശദാംശങ്ങളും പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അതുകൊണ്ട് നല്‍കാനാകില്ല എന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. പിന്നീട് ബിജെപിയുടെ ഉന്നതതല നേതൃത്വത്തിന്റെന തീരുമാനപ്രകാരം വിശദാംശങ്ങള്‍ സീല്‍ വച്ച കവറില്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാരിന്റ് ഈ തീരുമാനം ശരിവയ്ക്കുന്നതാണ് സുപ്രീം കോടതിവിധി.

വിമാന നിര്‍മ്മാതക്കളായ ദസോള്‍ട്ടുമായുള്ള കരാറിന് ഫ്രഞ്ച് സര്‍ക്കാരിന്റെക നിയമപരമായ ഗ്യാരന്റിഫയില്ലെന്ന് വാദത്തിനിടെ സമ്മതിച്ച കേന്ദ്രസര്‍ക്കാര്‍ റിലയന്‍സിനെ പങ്കാളിയാക്കിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കിയിരുന്നു. റഫാല്‍ വിമാനത്തെക്കുറിച്ച് വിശദീകരിക്കാന്‍ എയര്‍വൈസ് മാര്‍ഷല്‍ വി.ആര്‍ ചൗധരി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കോടതിയിലെത്തിയതും കേസിന്റെ നാള്‍വഴിയിലെ വ്യത്യസ്ഥ അനുഭവമായിരുന്നു. റഫാല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതി വിധി ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ഏറെ ആശ്വാസകരമാണ്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

കെ.പി ചിത്രഭാനു നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മധുസൂദനന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

കോഴിക്കോട് ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ഹിന്ദു കുടുംബ സമീക്ഷ വയനാട് മാനന്തവാടി ശ്രീ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്നു

കണ്ണൂരില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ഹിന്ദു കുടുംബ സമീക്ഷയ്ക്ക് കാസര്‍ഗോഡ് ഭക്തിനിര്‍ഭരമായ തുടക്കം

ശബരിമല യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതെന്ന് ജി.സുകുമാരന്‍ നായര്‍

അനന്തപുരിയുടെ മേയറായി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

കെ.പി ചിത്രഭാനു നിര്യാതനായി

ഹിന്ദു കുടുംബ സമീക്ഷ: തിരുവനന്തപുരം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies