ലണ്ടന്‍: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി സേവ് ശബരിമല യൂകേയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തര്‍ ലണ്ടനിലെ പാര്‍ലമെന്റ് ചത്വരത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. കേരളത്തിന് പുറമെ കാശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഒറീസ്സ, തെലുങ്കാന, കര്‍ണ്ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇവിടെ നടന്ന നാമജപ കൂട്ടായ്മയില്‍ പങ്ക് ചേര്‍ന്നു.
അഞ്ചു ഡിഗ്രിയില്‍ത്താഴെ തണുപ്പിനെ വകവക്കാതെയാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മാറ്റം വരാതെ പരിപാലിയ്ക്കണമെന്ന ആവശ്യവുമായാണ് ഇവര്‍ ഒത്തു കൂടിയത്. ശബരിമലയെപ്പറ്റി കൂടുതല്‍ പഠിച്ചപ്പോള്‍ ഭാരതത്തിന്റെ ആത്മീയതയുടേ വേരുകള്‍ കൂടൂതല്‍ വെളിപ്പെട്ടതായും അതിന്റെ വിവിധതയില്‍ അഭിമാനിയ്ക്കുനതായും അവര്‍ പറഞ്ഞു.
ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത അനേകം ക്ഷേത്രങ്ങളില്‍ അത് വേര്‍തിരിവാണെന്ന് ആരോപണം വന്നിട്ടില്ല. രാജസ്ഥാനിലെ പുഷ്‌കര്‍ ക്ഷേത്രത്തിലും കന്യാകുമാരി ക്ഷേത്രത്തിലുമൊന്നും വിവാഹിതരായ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. ആറ്റുകാല്‍ പൊങ്കാലയും സന്തോഷി മാ വ്രതവും പുരുഷന് ചെയ്യാനാകില്ല. അതൊക്കെ വേര്‍തിരിവല്ലെങ്കില്‍ ശബരിമലയില്‍ മാത്രം എങ്ങനെ വേര്‍തിരിവാകുമെന്നും, വിവിധതയെ വേര്‍തിരിവെന്ന് കാട്ടി ഗൂഢശക്തികള്‍ ശബരിമലയെ തകര്‍ക്കാന്‍ മനപ്പൂര്‍വം ശ്രമിയ്ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
ജനാധിപത്യസമൂഹത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തിലാണ് കേരള സര്‍ക്കാര്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുന്നത്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്ന ശക്തികള്‍ക്കെതിരേ ജാഗരൂകരായിരിയ്ക്കണമെന്നും അതിനെതിരേ ശക്തമായി പ്രതികരിയ്ക്കണമെന്നും അവര്‍ അറിയിച്ചു. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പോരാടുന്ന അയ്യപ്പ ഭക്തര്‍ക്ക് തങ്ങളാല്‍ കഴിയുന്ന എല്ലാ പിന്തുണയും നല്‍കുമെന്ന് കൂട്ടായ്മയില്‍ പങ്കെടുത്ത ഭാരതീയ സമൂഹവും സേവ് ശബരിമല യൂകേയും പ്രഖ്യാപിച്ചു.
Discussion about this post