തിരുവനന്തപുരം : വനിതാ മതിലിന്റെ കാര്യത്തില്‍ എന്‍എസ്എസിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെല്ലാം കാര്യങ്ങളില്‍ സമദൂരം പുലര്‍ത്തണമെന്നത് പുനര്‍ചിന്തിക്കണം. മന്നത്തിന്റെ വാക്കുകള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. എന്നാല്‍ നവോത്ഥാന പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഒരു സാമുദായിക സംഘടന അയ്യപ്പജ്യോതിയില്‍ പങ്കെടുത്തത് ശരിയായില്ല.
വനിതാ മതില്‍ അനിവാര്യമാണ്. അത് ശബരിമലയുടെ പശ്ചാത്തലത്തില്‍ തന്നെയാണ്. മതനിരപേക്ഷതയെ സംരക്ഷിക്കാന്‍ വര്‍ഗീയതയ്‌ക്കെതിരെ അണിനിരക്കുകയാണ് വേണ്ടെതെന്നും പിണറായി പറഞ്ഞു.
നവോത്ഥാനവും, വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുകയുമൊക്കെയാണ് വനിതാ മതിലിലൂടെ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോള്‍ സുപ്രീംകോടതി ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പറഞ്ഞ വിധിയാണ് വനിതാ മതിലിന് ആധാരമെന്ന് തുറന്ന് പറയുന്നത്.
Discussion about this post