പെരുന്ന: 142-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ എന്‍ എസ് എസ് ആസ്ഥാനമായ പെരുന്നയില്‍ നടക്കും. ഇന്നും നാളെയുമായി മന്നം നഗറിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
മന്നം സമാധിയിലെ പുഷ്പാര്‍ച്ചനയോടെയാണ് രണ്ടു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നായര്‍ പ്രതിനിധി സമ്മേളനവും നടക്കും.
പ്രതിനിധി സമ്മേളനത്തില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സ്വാഗതവും വിശദീകരണവും നടത്തും. പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായരുടെ അധ്യക്ഷതയില്‍ ആകും യോഗം. ഉച്ചയ്ക്ക് ശേഷം വിവിധ കലാ പരിപാടികളും അരങ്ങേറും.നാളെ നടക്കുന്ന മന്നം ജയന്തി സമ്മേളനം മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശ്വരന്‍ ഉദ്ഘാടനം ചെയ്യും.
Discussion about this post