ശബരിമല : ആചാര ലംഘനം നടന്നതോടെ ശബരിമല നട അടച്ചു. നെയ്യഭിഷേകം നിര്‍ത്തി വച്ച് തീര്‍ത്ഥാടകരെ സന്നിധാനത്ത് നിന്ന് ഒഴിപ്പിച്ചാണ് നട അടച്ചത്. ബിന്ദു,കനകദുര്‍ഗ്ഗ എന്നിവര്‍ സന്നിധാനത്ത് പ്രവേശിച്ച് ആചാര ലംഘനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ശബരിമല നട അടച്ചത്. തന്ത്രിയും, മേല്‍ശാന്തിയും, പന്തളം കൊട്ടാരവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന വിഷയത്തില്‍ പരിശോധിച്ച ശേഷം അഭിപ്രായം പറയാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. മാധ്യമങ്ങളിലൂടെയാണ് ഇത് സംബന്ധിച്ച് അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഇതെല്ലാം പരിശോധിച്ച ശേഷം അഭിപ്രായം പറയും. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പത്മകുമാര്‍ പറഞ്ഞു.
Discussion about this post