തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി ആചാര ലംഘനമുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ഭക്തരുടെ പ്രതിഷേധം ശക്തമാവുകയാണ്.
കൊട്ടാരക്കരയില്‍ കടകള്‍ ഉടനീളം ഭക്തര്‍ അടപ്പിച്ചു. ഗുരുവായൂരിലും നാമജപ പ്രതിഷേധം നടക്കുന്നു. മന്ത്രി കടകംപള്ളിയ്‌ക്കെതിരെ ഭക്തര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. അതേസമയം അതീവ ജാഗ്രതാ നിര്‍ദേശമാണ് ഇന്റലിജന്‍സ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില്‍ സംഘടിപ്പിക്കുകയും, അതിന്റെ മറവില്‍ യുവതികളെ ആചാര ലംഘനം നടത്താന്‍ ശബരിമലയില്‍ എത്തിക്കുകയും ചെയ്തത് ഭക്തരോടുള്ള വഞ്ചനയാണെന്നാണ് ഭക്തരുടെ പ്രതികരണം. കൊച്ചിയില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പത്തനാപുരത്ത് ഭക്തര്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണ്. റാന്നിയില്‍ ഭക്തര്‍ റോഡ് ഉപരോധിക്കുന്നു. കൊല്ലം പരവൂരില്‍ ഭക്തര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രതിഷേധങ്ങള്‍ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുവാനുള്ള നീക്കം ശബരിമല കര്‍മസമിതി നടത്തിക്കഴിഞ്ഞതായാണ് വിവരം.
Discussion about this post