തിരുവനന്തപുരം: സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാരും ഈ മാസം 15 മുമ്പ് സര്‍വീസില്‍ പുന:പ്രവേശിക്കണമെന്ന് ആരോഗ്യകുടുംബക്ഷേമവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ട് വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ക്കും അച്ചടക്ക നടപടികളുടെ തീര്‍പ്പിനും വിധേയമായി വകുപ്പു മേധാവികള്‍ നിയമനം നല്‍കി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. 15 നു ശേഷവും അനധികൃതാവധിയില്‍ തുടരുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ സ്ഥാപനമേധാവികള്‍ 31 നകം വകുപ്പുതലവന്‍മാര്‍ക്ക് നല്‍കണം. വകുപ്പുതലവ•ാര്‍ അച്ചടക്ക നടപടികള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ സഹിതം ഫെബ്രുവരി 10 നകം സര്‍ക്കാരിന് ലഭ്യമാക്കണം.
Discussion about this post