പെഷവാര്‍: പാക്കിസ്ഥാനില്‍ പെഷവാറിലെ ‘പഞ്ച് തീര്‍ത്ഥ്’ എന്ന തീര്‍ത്ഥാടനകേന്ദ്രത്തിന് പൈതൃക പദവി നല്‍കിക്കൊണ്ട് ഭരണകൂടം ഉത്തരവിറക്കി. മഹാഭാരതത്തിലെ പാണ്ഡു സ്നാനത്തിനായി എത്തിയ സ്ഥലമാണ് പഞ്ച് തീര്‍ത്ഥ് എന്നാണ് വിശ്വാസം. അമ്പലവും ചുറ്റും അഞ്ച് തടാകങ്ങളും മരങ്ങളും അടങ്ങുന്നതാണ് പഞ്ച് തീര്‍ത്ഥ്. 1834ല്‍ പുതുക്കിപ്പണിതതിനു ശേഷം കാര്‍ത്തികമാസത്തില്‍ വിശ്വാസികള്‍ ഇവിടെയെത്തി സ്നാനം ചെയ്യുന്നതും രണ്ട് ദിവസം പ്രാര്‍ത്ഥന നടത്തുന്നതും പതിവായിരുന്നു.
പുതിയ ഉത്തരവ് അനുസരിച്ച് അമ്പലത്തിന് സമീപത്തുള്ള കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിച്ച് ചുറ്റുമതില്‍ സ്ഥാപിച്ച് സംരക്ഷിതമേഖലയാക്കി മാറ്റും. പുരാവസ്തു ഗവേഷകരുടെ സഹായത്തോടെ അമ്പലത്തിന്റെ സംരക്ഷണത്തിനായി നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായിട്ടുണ്ട്. കൂടാതെ അമ്പലത്തിനോ ചുറ്റുപാടിനോ എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് ഉത്തരവാദിയാകുന്നവര്‍ക്കെതിരെ അഞ്ച് വര്‍ഷം വരെ തടവും 20 ലക്ഷം രൂപ പിഴയും ഈടാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും
പെഷവാര്‍:
Discussion about this post