ഷിംല: രഞ്ജി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഹിമാചല്‍ പ്രദേശിനെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത കേരളം 67 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറി കടന്നു.
രണ്ടാം ഇന്നിംഗ്സില്‍ എട്ടു വിക്കറ്റിന് 285 റണ്‍സ് എന്ന നിലയില്‍ ഹിമാചല്‍ ഡിക്ലയര്‍ ചെയ്തിരുന്നു. കേരളത്തിനുവേണ്ടി വിനൂപ് മനോഹരന്‍ 96ഉം നായകന്‍ സച്ചിന്‍ ബേബി 92ഉം റണ്‍സ് നേടി. സഞ്ജു സാംസണ്‍ 61 റണ്‍സ് നേടി പുറത്താകാതെനിന്നു.












