കല്‍പ്പറ്റ: ഗുജറാത്തിനെ 114 റണ്‍സിന് പരാജയപ്പെടുത്തി കേരളം രഞ്ജി ട്രോഫി സെമിയില്‍ കയറി. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ കടക്കുന്നത്. 195 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് 81 റണ്‍സ് എടുക്കുന്നതിനിടയില്‍ എല്ലാ വിക്കറ്റുകളും നഷ്ടമായി.
കേരളത്തിനുവേണ്ടി ബേസില്‍ തമ്പി അഞ്ച് വിക്കറ്റും സന്ദീപ് വാര്യര്‍ നാല് വിക്കറ്റും വീഴ്ത്തി. ബേസില്‍ തമ്പിയാണ് കളിയിലെ താരം. സ്‌കോര്‍ കേരളം 185/9, 162, ഗുജറാത്ത് 171,81.












