കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വര്‍ദാക് പ്രവിശ്യയിലെ മൈദാന്‍ ഷഹ്‌റിലെ സൈനിക പരിശീലന കേന്ദ്രത്തിനുനേരെയുണ്ടായ ബോംബാക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
12 സൈനികര്‍ മാത്രമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും ഇത് തെറ്റാണെന്നും 126 പേര്‍ മരിച്ചതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സൈനിക പരിശീലന കേന്ദ്രത്തിന്റെ ഗേറ്റിന് സമീപത്തേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ചാവേര്‍ ഓടിച്ചുകയറ്റുകയായിരുന്നു.
Discussion about this post