ന്യൂഡല്‍ഹി: കേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 31ലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ ഹര്‍ജിക്കാരായ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ടിജി മോഹന്‍ദാസ് എന്നിവര്‍ സമയം ചോദിച്ചിരുന്നു. ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ച് ജസ്റ്റിസുമാരായ യുയു ലളിത്, ഇന്ദിരാ ബാനര്‍ജി എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്ന തീയതി ജനുവരി 31ലേക്ക് മാറ്റിവെച്ചത്.
സ്വയംഭരണസ്ഥാപനങ്ങളായ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞദിവസമാണ് സംസ്ഥാനസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നും വിശ്വാസികളുടെ ആവശ്യപ്രകാരമാണ് ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കൊണ്ടുവന്നതെന്നുമാണ് സത്യവാങ്മൂലത്തിലെ സര്‍ക്കാര്‍ വാദങ്ങള്‍.
Discussion about this post