തിരുവനന്തപുരം: പന്ത്രണ്ടാമത് ദേശീയ പോലീസ് സ്പോര്‍ട്സ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന് വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 25 ടീമുകളാണ് പങ്കെടുക്കുന്നത്. 500 ഷൂട്ടിംഗ് താരങ്ങള്‍ എത്തിയിട്ടുണ്ട്. പോലീസ്, അര്‍ദ്ധ സൈനിക താരങ്ങളാണ് പങ്കെടുക്കുന്നത്. മാര്‍ച്ച് നാലു വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചിന് പുറമെ മൂക്കുന്നിമലയിലും മത്സരങ്ങളുണ്ടാവും. ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ്, ദേശീയ ഗെയിംസ് എന്നിവയില്‍ പങ്കെടുത്തിട്ടുള്ള താരങ്ങള്‍ എത്തിയിട്ടുണ്ട്.
Discussion about this post