തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ചലച്ചിത്രവികസനകോര്‍പ്പറേഷന്റെ ലെനിന്‍ സിനിമാസ് തിയേറ്റര്‍ ആരംഭിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രവ്യവസായത്തില്‍ ഗുണകരമായ മാറ്റം വരുത്തുന്നതിന് സര്‍ക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പ്രത്യേകതാത്പര്യം തിയേറ്ററിനു പിന്നിലുണ്ട്. ചലച്ചിത്രവികസന കോര്‍പ്പറേഷനെ ഒരു സംവിധായകന്റെ കരവിരുതോടെ ഭാവാത്മകമായി മുന്നോട്ടുകൊണ്ടുപോകവെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചതെന്നും മന്ത്രി അനുസ്മരിച്ചു. നഗരസഭ കൗണ്‍സിലര്‍ എം.വി.ജയലക്ഷ്മി, സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ശ്രീകുമാര്‍, കെടിഡിസി എംഡി ആര്‍. രാഹുല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങാളായ മധുപാല്‍, ഷാജി കൈലാസ്, ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, കെഎസ്്എഫ്ഡിസി എംഡി ദീപ ഡി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
150 സീറ്റുകളുള്ള തിയേറ്റര്‍ ബസ് ടെര്‍മിനലിന്റെ മൂന്നാംനിലയിലാണ്. ഫോര്‍ കെ ത്രീഡി ഡിജിറ്റല്‍ പ്രൊഡക്ഷന്‍ ഉള്‍പ്പെടെയുള്ള അത്യന്താധുനിക സംവിധാനങ്ങള്‍ തിയേറ്ററിലുണ്ട്.












