ഗുവാഹത്തി: ഇംഗ്ലണ്ടിനെതിരെ ഗുവാഹത്തിയില്‍ നടന്ന രണ്ടാം ട്വന്റി 20-യിലും ഇന്ത്യന്‍ വനിതകള്‍ക്ക് അഞ്ചു വിക്കറ്റിനു പരാജയപ്പെട്ടു. ഇതോടെ മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ഒമ്പതാം തീയതി ഗുവാഹത്തിയില്‍ നടക്കും.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
Discussion about this post