ലണ്ടന്‍: നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. വെസ്റ്റ് എന്‍ഡിലെ ആഡംബരവസതിയില്‍നിന്നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് നാടുവിട്ട നീരവ് മോദി ലണ്ടനില്‍ ആഡംബരം ജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയിലെ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.













