തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ഭഗവദ്ഗീതാ സമ്മേളനം നടന്നു. എം.ജി കോളെജ് ഹിന്ദിവിഭാഗം മേധാവി പ്രൊഫ.ടി പദ്മകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പുരുഷോത്തമയോഗം എന്ന പ്രബന്ധവും അവതരിപ്പിച്ചു. കേരള സര്‍വകലാശാല വിദൂരപഠനകേന്ദ്രം മലയാളവിഭാഗം മേധാവിഡോ.എ.എം ഉണ്ണിക്കൃഷ്ണന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. ഭഗവദ്ഗീതയുടെ ജീവിതപ്രചോദനം എന്ന പ്രബന്ധം അദ്ദേഹം അവതരിപ്പിച്ചു. അഡ്വ.കുമാരപുരം മോഹന്‍കുമാര്‍, ആശാനായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post