വാഷിംഗ്‌ടണ്‍: അമേരിക്കയിലെ ഒഹിയോയില്‍ ചെറുവിമാനം തകര്‍ന്ന് ഇന്ത്യാക്കാരായ ഡോക്ടര്‍ ദമ്പതിമാര്‍ മരിച്ചു. ന്യൂജേഴ്‌സിയിലെ അറിയപ്പെടുന്ന നാഡീരോഗ വിദഗ്ദ്ധനായ വിശ്വനാഥന്‍ രാജരാമന്‍ (54), ഭാര്യ മേരി ജെ.സുന്ദരം എന്നിവരാണ് മരിച്ചത്.
കൊളംബസിലെ റിക്കന്‍ബൈക്കര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒറ്റ എഞ്ചിനുള്ള വിമാനം തകര്‍ന്നുവീണ് തീപിടിച്ചത്. വിശ്വനാഥന്‍ തന്നെയാണ് വിമാനം പറത്തിയിരുന്നത്. ആഴ്ചാവസാനം എസെക്സിലെ വീട്ടിലേക്ക് യാത്ര തിരിക്കവെ ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. അപകടത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹാക്കന്‍സാക്ക് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ ന്യൂറോ-ഓങ്കോളജി വിഭാഗം ഉപമേധാവിയായ വിശ്വനാഥന്‍ രാജരാമന്‍, തലച്ചോറിലെയും, നട്ടെല്ലിലെയും ക്യാന്‍സര്‍ രോഗത്തില്‍ സ്‌പെഷ്യലൈസ് ചെയ്‌തിരിക്കുന്ന ഡോക്ടര്‍മാരില്‍ പ്രമുഖനാണ്.
Discussion about this post