തിരുനനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠയുടെ 10-ാം വാര്‍ഷികദിനവുമായ ഹനുമദ്ജയന്തി ദിനത്തില്‍ സത്യാനന്ദഗുരുസമീക്ഷ മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പട്ടം പരമേശ്വരന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു, മാധ്യമപ്രവര്‍ത്തകന്‍ കെ.ശശിധരന്‍ ‘സ്വാമിജിയും കേരളനവോത്ഥാനവും’ എന്ന പ്രബന്ധം അവതരിപ്പിച്ചു, മട്ടാഞ്ചേരി ശ്രീരാമദാസ ആശ്രമത്തിലെ ബ്രഹ്മചാരി ശ്രീഹരി ‘സ്വാമിജിയുടെ ശ്രീരാമായണദര്‍ശനം’ എന്ന പ്രബന്ധം അവതരിപ്പിച്ചു. തച്ചപ്പള്ളി ശശിധരന്‍ നായര്‍, പാപ്പനംകോട് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post