ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി ജാമ്യം നിഷേധിച്ചു. വാന്‍ഡ്‌സ് വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹാജരാക്കിയത്. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയിലെ ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബത്ത്‌നോട്ടാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ മാസം 29-നും നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ്ക ഴിഞ്ഞ മാസമാണ് നീരവ് മോദിയെ ലണ്ടനില്‍ വച്ച് അറസ്റ്റ് ചെയ്തത്.
Discussion about this post