വെഞ്ഞാറമൂട്: മാങ്കുളം ശ്രീ സത്യാനന്ദാശ്രമം മുഖ്യാചാര്യന്‍ സ്വാമി രാമപാദാനന്ദ സരസ്വതിയുടെ ഷഷ്ട്യബ്ദപൂര്‍ത്തി സമ്മേളനത്തിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി നിര്‍വഹിച്ചു. സ്വാമി കൃഷ്ണാനന്ദസരസ്വതി (മുംബൈ, രാമഗിരി ശ്രീരാമദാസ ആശ്രമം), സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി(ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം) തുടങ്ങി സന്യാസിശ്രേഷ്ഠന്‍മാര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. തുടര്‍ന്ന് ‘രാമപാദാനന്ദം’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.
Discussion about this post