കൊളംബോ: ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്ക്. ഏപ്രില്‍ 29 മുതലാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന വിലക്ക് ഏര്‍പ്പെടുത്തിയത്. പൊതു സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ശ്രീലങ്കയുടെ ജനസംഖ്യയില്‍ പത്ത് ശതമാനമാണ് മുസ്ലീങ്ങളാണുള്ളത്.
Discussion about this post