വാഷിങ്ടന്‍: ബോയിങ് 737-800 വിമാനം 143 യാത്രക്കാരുമായി നദിയിലേക്കു വീണു. യുഎസിലെ ഫ്‌ലോറിഡയില്‍ ഫ്‌ലോറിഡ ജാക്‌സണ്‍വില്‍ നാവിക വിമാനത്താവളത്തിലെ റണ്‍വേയിലാണ് അപകടം നടന്നത്. സംഭവത്തില്‍ 21 യാത്രക്കാര്‍ക്കു പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല. പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിമിന്നലിനിടെ റണ്‍വേയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കെയാണ് വിമാനം സെന്റ് ജോണ്‍സ് നദിയിലേക്ക് വീണത്. യുഎസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത മിയാമി എയര്‍ ഇന്റര്‍നാഷനലിന്റെ വിമാനം ക്യൂബയിലെ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു വരികയായിരുന്നു. സൈനികരും അവരുടെ ബന്ധുക്കളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
Discussion about this post