മോസ്‌കോ: റഷ്യയില്‍ യാത്രാവിമാനത്തിനു തീ പിടിച്ച് 41 പേര്‍ മരിച്ചു. ഇതില്‍ 2 കുട്ടികള്‍ ഉള്‍പ്പെടുന്നു. ആഭ്യന്തര സര്‍വീസ് നടത്തുന്ന റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ജെറ്റ്-100 ശ്രേണിയിലുള്ള വിമാനമാണു അപകടത്തില്‍ പെട്ടത്. ജീവനക്കാരുള്‍പ്പെടെ 78 പേരാണ് മുര്‍മാന്‍സ്‌കിലേക്കുള്ള വിമാനത്തിലുണ്ടായിരുന്നത്.
അടിയന്തര ലാന്‍ഡിങ്ങിനായുള്ള ആദ്യശ്രമം പരാജയപ്പെട്ടു. രണ്ടാം ശ്രമത്തിലാണു വിമാനം നിയന്ത്രിച്ചു നിര്‍ത്താനായത്. അപ്പോഴേക്കും അപകടകരമാംവിധം തീ ആളിപ്പടര്‍ന്നിരുന്നു.
Discussion about this post