തിരുവനന്തപുരം: ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 54-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി മെയ് 26ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ മഹാസമാധിപൂജ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ആശ്രമബന്ധുക്കളും സന്യാസിമാരും ഉള്‍പ്പെടുന്ന ഭക്തര്‍ ദര്‍ശനത്തിനായി ആശ്രമത്തിലെത്തി. മഹാസമാധിപൂജയ്ക്കുശേഷം ഭജനയും പ്രസാദ ഊട്ടും രാത്രി 8.30ന് ആരാധനയും നടന്നു.
Discussion about this post