Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

യോഗശാസ്‌ത്രവും ഗുരുനാഥനും

by Punnyabhumi Desk
Jun 28, 2011, 05:04 pm IST
in സനാതനം

– ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

അദ്ധ്യായം – 3
യോഗശാസ്‌ത്രവും ഗുരുനാഥനും
(തുടര്‍ച്ച)

ജന്മവൈവിധ്യഹേതു
ഈ പറഞ്ഞ യോഗശാസ്‌ത്രദര്‍ശനം സാമാന്യതത്ത്വമാണെന്നിരിക്കിലും ഓരോ മനുഷ്യനിലും ലീനമായിക്കിടക്കുന്ന കര്‍മവാസനകളെ ആസ്‌പദിച്ചുള്ള വ്യത്യസ്‌തമാത്രകളോടുകൂടിയ വ്യതിയാനം ഇതുള്‍ക്കൊള്ളുന്നു. വ്യത്യസ്‌തങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന കര്‍മവാസനകള്‍ ഉപാസകന്റെ തീവ്രതയും രൂഢതയുമനുസരിച്ച്‌ അനുഭവത്തില്‍ വ്യത്യസ്‌തശൈലികളായിത്തീരുന്നു. ആയതിനാല്‍ സൈദ്ധാന്തികമായ ഏകത്വം പ്രായോഗികതലത്തില്‍ പലപ്പോഴും സാധകന്‌ സംശയമുണ്ടാക്കിയെന്നു വരും. ഈ രംഗങ്ങളില്‍ ശാസ്‌ത്രഗ്രന്ഥങ്ങളെയൊന്നിനേയും പരിഹാരത്തിനുവേണ്ടി ആശ്രയിക്കുന്നതില്‍ പ്രയോജനമില്ല. ഗുരുവിന്റെ സാന്നിദ്ധ്യവും സഹായവും മാത്രമാണ്‌ ഈ വ്യത്യസ്‌തഭാവങ്ങളുടെ കാരണങ്ങള്‍ കണ്ടുപിടിക്കാനും പരിഹാരങ്ങള്‍ കാണാനും സഹായകമായിട്ടുള്ളത്‌.
സ്ഥൂലം, സൂക്ഷ്‌മം, കാരണം എന്നിങ്ങനെയുള്ള ശരീരത്രയത്തില്‍ സാധാരണയായി ബന്ധപ്പെടുന്ന ബഹിഃപ്രജ്ഞ നിദ്രാവസ്ഥയില്‍ നിശ്ചേഷ്‌ടമാകുന്നു. കാമശരീരത്തിലും മാനസശരീരത്തിലും വ്യാപിച്ചുകിടക്കുന്ന അന്തഃപ്രജ്ഞയെ സ്ഥൂലശരീരവുമായി ബന്ധിപ്പിക്കുന്നതിന്‌ സാധനാ പാടവം അത്യന്താപേക്ഷിതമാണ്‌. തുടക്കത്തില്‍ സംശയനിവാരണം നടത്തുവാന്‍ ഗുരുസാന്നിദ്ധ്യം അനിവാര്യമാകുന്നു. പ്രജ്ഞാവ്യാപ്‌തി സാധകനില്‍ വ്യത്യസ്‌തമണ്ഡലങ്ങള്‍ സൃഷ്‌ടിക്കുമ്പോളുണ്ടാകുന്ന അനുഭവവ്യത്യാസങ്ങള്‍ക്കും സംശത്തിനും പരിഹാരം ഗുരുവില്‍നിന്നാണ്‌ ലഭിക്കേണ്ടത്‌. സാധനയിലൂടെ പ്രജ്ഞാവികാസം സംഭവിക്കുമ്പോള്‍ കാമശരീരത്തിലും മാനസശരീരത്തിലും ബഹിഃപ്രജ്ഞയെ വ്യാപരിപ്പിക്കാനും ശരീരത്രയത്തിലുള്ള കാരണങ്ങളെ ഏകീകരിക്കാനും കഴിയുന്നു. ജീവന്റെ ഊര്‍ദ്ധ്വഗമനത്തില്‍ സ്ഥൂലംതുടങ്ങിയുള്ള മൂന്നുശരീരത്തിലും വ്യാപരിക്കുന്ന ജീവാത്മപ്രജ്ഞയെ ക്ഷരപുരുഷനെന്നും വ്യാവഹാരിക്കാനെന്നുമുള്ള സാങ്കേതികനാമങ്ങളില്‍ വിവരിക്കാറുണ്ട്‌. `ക്ഷരം’ വ്യാവഹാരികവും വിഷയമാത്രപ്രസക്തിയുള്ളതുമാകുന്നു. വിഷയവിമോചനത്തിനുള്ള പരിശ്രമത്തില്‍ യോഗമാര്‍ഗം നല്‍കുന്ന സൈദ്ധാന്തികസഹായം പ്രാധാന്യമര്‍ഹിക്കുന്നു. ജീവാത്മാവ്‌ ആത്മാവില്‍നിന്ന്‌ മനുഷ്യശരീരത്തിലേക്ക്‌ നേരിട്ടുള്ള അധഃപതനമല്ല. അണുജീവി മുതല്‍ തുടങ്ങുന്ന അനന്തമായ ജീവിതപ്രയാണം ഒരു ജീവാത്മാവിന്‌ നിര്‍വഹിക്കേണ്ടിവരും. ഓരോ ശരീരത്തിലും പ്രവര്‍ത്തിക്കുമ്പോള്‍ അതാതിനനുയോജ്യമായ ഇന്ദ്രിയചേഷ്‌ടകളിലൂടെ ഭോഗമനുഭവിക്കുകയും തദനുസരണമായ വിഷയങ്ങള്‍ വാസനാരൂപേണ സമ്പാദിച്ചുവയ്‌ക്കുകയും ചെയ്യും. ഓരോ ശരീരത്തിലും ജീവനുള്ള പ്രതിബദ്ധത ഓരോ ജന്മത്തിലും മേല്‍പറഞ്ഞരീതിയില്‍ ഭോഗാനുഭവത്തെയും വാസനാബന്ധത്തെയും സൃഷ്‌ടിക്കുന്നു. അനേകം ശരീരങ്ങളിലൂടെ കടന്നുചെല്ലുമ്പോള്‍ സാധര്‍മ്യമുള്ള വസ്‌തുഗുണങ്ങള്‍ ഒരുമിച്ചുചേരുന്നു. ഈ ഒരുമിച്ചുചേരലിന്റെ ഫലമായി ജീവനില്‍ ഏതെങ്കിലും വസ്‌തുക്കളുടെ സ്വാധീനതയുണ്ടായിത്തീരുന്നു. അങ്ങനെയുണ്ടാകുന്ന വസ്‌തുപരതയുടെ സ്വഭാവശേഷിക്കനുസരിച്ച്‌ അനന്തരമുള്ള ജന്മങ്ങള്‍ക്കും ശരീരത്തിനും വ്യത്യാസം സംഭവിക്കും.
ഭൂതാംശങ്ങളില്‍തന്നെ പഞ്ചഭൂതങ്ങളുടെ ആനുപാതിക വ്യത്യസ്‌തങ്ങളായിട്ടാണിരിക്കുന്നത്‌. ജീവന്റെ പ്രജ്ഞാമേഖലകളില്‍ മേല്‍പറഞ്ഞ രീതിയിലുള്ള ഭൂതവ്യത്യാസങ്ങള്‍ക്ക്‌ സ്വാധീനതയുണ്ട്‌. അനേകകോടിശരീരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രജ്ഞയുടെ ബോധപൂര്‍വമുള്ള വികാസത്തിന്‌ മനുഷ്യജന്മത്തില്‍മാത്രമേ അവസരം ലഭിക്കുന്നുള്ളൂ. മനുഷ്യജന്മം ലഭിച്ചാല്‍പോലും തടസ്സമറ്റരീതിയിലുള്ള പുരോഗതി പ്രജ്ഞാവികസത്തില്‍ സംഭവിക്കണമെന്നില്ല. വാസനാപ്രതിബദ്ധമായ ജീവസംസ്‌കാരം വീണ്ടും അധഃപതനത്തിനും തന്മൂലം സൃഷ്‌ടിയുടെ ചംക്രമണ സ്വഭാവത്തിനും കാരണമായെന്നു വരും. ആയതിനാല്‍ മനുഷ്യജന്മം സിദ്ധിച്ചാല്‍ സദ്‌ഗുരുവിന്റെ സഹായത്തോടുകൂടി മോക്ഷോന്മുഖമായ വിദ്യാഭ്യാസം അവശ്യം വേണ്ടതാണ്‌. എന്നാല്‍പോലും ഭൂതമാത്രകളുടെ മാത്രാവ്യത്യാസമനുസരിച്ച്‌ വ്യത്യാസങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. കാലപരിഗണനയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്‌ടിക്കുന്നതും മേല്‌പറഞ്ഞ വ്യത്യാസങ്ങളാണ്‌. ദ്യണുകം, ത്ര്യണുകം എന്നിങ്ങനെ രണ്ടുംമൂന്നുമണുകങ്ങളുടെ ചലനവ്യത്യാസത്തെപ്പോലും ആചാര്യന്മാര്‍ കാലപരിഗണനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കര്‍മങ്ങളുടെ വ്യത്യാസവും ചലനാത്മകതയും കാലത്തെ നിര്‍ണയിക്കുന്നു. കര്‍മമുക്തി സംഭവിച്ചാല്‍ ജീവാത്മാവ്‌ കാലമുക്തി നേടുന്നു. അതേവരെ ജീവാത്മാക്കള്‍ക്ക്‌ കാലപരിഗണനയും കര്‍മവ്യത്യാസങ്ങളും ബന്ധപ്പെട്ടുതന്നെയിരിക്കും.
(തുടരും)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies