ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ ജാവയുടെ വടക്കന്‍ തീരത്ത് മദുര ദ്വീപിനു സമീപം യാത്രാബോട്ട് കടലില്‍ മുങ്ങി 18 പേര്‍ മരിച്ചു. നാലുപേരെ കാണാതായി. 39 പേര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ ബോട്ടില്‍ കയറ്റിയതാണ് അപകട കാരണം. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു.
Discussion about this post