കലൗര: ധാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കലൗരയില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് വീണ് നാല് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് ട്രെയിന്‍ പോകുന്നതിനിടെ പാലം തകര്‍ന്നത്.
രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസിനുമൊപ്പം നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിക്കുന്നത്. 25 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ധാക്കയില്‍ നിന്ന് ഉത്തരകിഴക്കന്‍ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചു.
Discussion about this post