മാഞ്ചെസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ – വിന്‍ഡീസ് മത്സരത്തില്‍ ഇന്ത്യ 125 റണ്‍സിന് വിജയിച്ചു. ലോകകപ്പിലെ ഇന്ത്യയുടെ അഞ്ചാമത്തെ വിജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 268 റണ്‍സ് നേടി. അവസാന ഓവറില്‍ ധോനി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. രണ്ട് സികസും ഒരു ഫോറും സഹിതം 16 റണ്‍സാണ് അവസാന ഓവറില്‍ ധോനി നേടിയത്. രോഹിത് ശര്‍മ (18), കെ. എല്‍. രാഹുല്‍ (18), വിജയ്ശ ങ്കര്‍ (14), കേദാര്‍ ജാദവ് (7), ക്യാപ്റ്റന്‍ കോലി (72) എന്നിവരാണ് പുറത്തായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്ഡീസിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ക്രിസ്‌ഗെയിലിനെ നഷ്ടമായി. അറ് റണ്‍നേടിയ ഗെയിലിനെ ഷമിയുടെ പന്തില്‍ കേദാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഏഴാം ഓവറില്‍ ഷായ് ഹോപ്പ് (5) ബൗള്‍ഡായി. തുടര്‍ന്ന് പരുങ്ങലിലായ വിന്‍ഡീസിന് തിരിച്ചുകയറാനായില്ല.
കോലിയാണ് മാന് ഓഫ് ദി മാച്ച്. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.













