കൊളംബോ: അഴിമതിയും കെടുകാര്യസ്ഥതയും മൂലം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടു.
രാജ്യത്തെ ഏറ്റവും സമ്പന്നമായ സ്പോര്‍ട്സ് സംഘടനയായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പിന് ആതിഥേയത്വം അരുളിയതോടെ ബോര്‍ഡ് 15 മില്യണ്‍ ഡോളര്‍ നഷ്ടത്തിലാണ്. ലോകകപ്പിനായി പുതിയ സ്റ്റേഡിയം നിര്‍മിച്ചതിലൂടെയും മറ്റു സ്റ്റേഡിയങ്ങള്‍ നവീകരിച്ചതിലൂടെയുമാണു നഷ്ടമുണ്ടായത്. ബോര്‍ഡിനെ പിരിച്ചു വിട്ടെങ്കിലും നിയമനടപടികള്‍ സ്വീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്‌പോര്‍ട്‌സ് മന്ത്രി മഹീന്ദനന്ദ ആല്‍ത്തഗമയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മുന്‍ ബൗളര്‍ സോമചന്ദ്ര ഡിസില്‍വയുടെ നേതൃത്വത്തിലുളള ബോര്‍ഡിനെയാണ് പിരിച്ചുവിട്ടത്.
Discussion about this post