വാഷിംഗ്ടണ്‍: കനത്ത മഴയും വെള്ളപ്പൊക്കവും യുഎസിനെ ദുരിതത്തിലാക്കി. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ വാഷിംഗ്ടണ്‍ ടിസിയിലെ റോഡ് ഗതാഗതം താറുമാറായി. നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് വാഷിംഗ്ടണില്‍ മഴ കനത്തത്. സമീപപ്രദേശങ്ങളായ മേരിലാന്‍ഡ്, വിര്‍ജിനിയ എന്നിവിടങ്ങളെയും മഴ ബാധിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് നാലു ഇഞ്ച് ചിലയിടങ്ങളില്‍ മഴ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.














Discussion about this post